
പത്തനംതിട്ട: കാർട്ടൂണിസ്റ്റ് പി.കെ.മന്ത്രിയുടെ കാർട്ടൂണുകളുടെ സമാഹാരം കേരള കാർട്ടൂൺ അക്കാഡമി മാർച്ച് ആദ്യവാരം പുറത്തിറക്കും. മന്ത്രിയുടെ കാർട്ടൂണുകൾ മരുമകൾ അല്ലി സിനിലാലും കുടുംബാംഗങ്ങളും ചേർന്ന് പന്തളം കുളനടയിലെ വീട്ടിൽ വച്ച് കാർട്ടൂൺ അക്കാഡമി ചെയർപേഴ്സൺ സുധീർ നാഥിന് കൈമാറി.
അക്കാഡമി സെക്രട്ടറി എ.സതീഷ്, വിശിഷ്ടാംഗം ഇ.പി.പീറ്റർ, നിർവാഹക സമിതി അംഗം മോഹന കുമാരൻ നായർ, ഫാ. ജോസ് പുനമഠം, അക്കാഡമി മുൻ സെക്രട്ടറി തോമസ് ആന്റണിയുടെ മകൻ ഉല്ലാസ് തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തോമസ് ആന്റണി ഓർമ്മ പുസ്തകം മകൻ ഉല്ലാസ് മന്ത്രിയുടെ മരുമകൾ അല്ലിക്ക് സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |