
ഇന്ന് പ്രഖ്യാപിക്കുന്ന സംസ്ഥാന ബഡ്ജറ്റിൽ ജില്ലയ്ക്ക് പ്രതീക്ഷകളേറെയാണ്. എന്നാൽ കഴിഞ്ഞ ബഡ്ജറ്റുകളിലെ പ്രഖ്യാപനങ്ങളിൽ പലതും നടപ്പായില്ല. എങ്കിലും ജില്ല കാത്തിരിക്കുകയാണ് അഞ്ച് മണ്ഡലങ്ങളിലെ പ്രധാന പദ്ധതികളിലൂടെ...
1. ആറന്മുള
കോഴഞ്ചേരി ചരിത്ര മ്യൂസിയം പ്രഖ്യാപനത്തിലൊതുങ്ങി
ആറന്മുള വള്ളംകളിയുടെ പ്രധാന പവലിയൻ നിർമ്മാണത്തിന് രണ്ടുകോടി രൂപ കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചെങ്കിലും പദ്ധതി നടപ്പായില്ല
നാരങ്ങാനം -വലിയകുളം ഇൻഡോർ സ്റ്രേഡിയം യാഥാർത്ഥ്യമായില്ല
മെഴുവേലി -ചെന്നീർക്കര പഞ്ചായത്തുകളിലെ റോഡ് നവീകരണം എങ്ങുമെത്തിയില്ല
പ്രതീക്ഷയോടെ ആറന്മുള ഹെറിറ്റേജ് മ്യൂസിയം പദ്ധതി
വാസ്തുവിദ്യ ഗുരുകുല വികസന പദ്ധതിയിലും പ്രതീക്ഷ
2. അടൂർ
ആതിരമല ടൂറിസം പദ്ധതിക്ക് അനുമതിയില്ല
പന്തളം ടൗണിൽ ഫൂട് ഓവർബ്രിഡ്ജ്, അടൂർ ടൗൺഹാൾ, പന്തളം ഫയർസ്റ്റേഷൻ എന്നിവയാണ് പ്രതീക്ഷ
അടൂർ വ്യവസായ പാർക്കിന് അനുമതി ലഭിച്ചില്ല
കല്ലുകുഴി- തെങ്ങമം റോഡ്, പന്നിവിഴ -തേപ്പുംപാറ റോഡ് എന്നിവ നടപ്പായില്ല
എ.ഇ.ഒ ഓഫീസുകൾക്ക് പുതിയ കെട്ടിടം വേണം
കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ സ്‌പോട്‌സ് സ്‌കൂൾ അനുവദിച്ചില്ല
3. കോന്നി
ഗവ.മെഡിക്കൽ കോളേജിന്റെ തുടർ വികസനത്തിന് ബഡ്ജറ്റിൽ പരിഗണന ലഭിച്ചേക്കും
റിംഗ് റോഡിന് 20 കോടി അനിവദിച്ചെങ്കിലും ഒന്നുമായില്ല
റസ്റ്റ് ഹൗസും സുവോളജി പാർക്കും നടപ്പായില്ല
കോന്നിിലെ കോടതി കെട്ടിടം എങ്ങുമെത്തിയില്ല
4. തിരുവല്ല
രാജ്യാന്തര നിലവാരത്തിൽ തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനം നടപ്പായില്ല
ഡി.ഡി.ഒ, ഡി.ഇ.ഒ, എ.ഇ.ഒ, ഡയറ്റ്, എസ്.എസ്.കെ, ബി.ആർ.സി ഓഫീസുകൾ ഉൾപ്പെടുത്തി വിദ്യാഭ്യാസ സമുച്ചയം
മുത്തൂരിൽ ഫ്‌ളൈ ഓവർ നിർമ്മാണം നടപ്പായില്ല
സ്വാമിപാലം - മന്നംകരച്ചിറ പാലം നടപ്പായില്ല
5. റാന്നി
ഇട്ടിയപ്പാറയിൽ ഇന്നർ റിംഗ് റോഡ് നടപ്പായില്ല
വന്യമൃഗ ശല്യം ചെറുക്കാനുള്ള പദ്ധതി
നോളേജ് വില്ലേജിന്റെ ഭാഗമായുള്ള വിവിധ പദ്ധതികൾ
ശബരിമല വികസന പദ്ധതികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |