SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.52 PM IST

മലയോരത്തിന്റെ മനം കവർന്ന് സ്വർഗവാതിൽ പക്ഷികൾ

Increase Font Size Decrease Font Size Print Page
bird-

കോന്നി: മധുരമായി കുറുകി മനസ് കവർന്ന് സ്വർഗവാതിൽ പക്ഷികൾ വിരുന്നെത്തി. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലെ വനങ്ങളിലും കാവുകളിലും മുളങ്കാടുകളിലുമാണ് സ്വർഗവാതിൽ പക്ഷികൾ എത്തിയത്.

സ്വർഗം കൊതിക്കുന്ന പക്ഷിയെന്ന് മലയാളത്തിലും സ്വർഗത്തിലെ പാറ്റപിടിയൻ പക്ഷിയെന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്ന പക്ഷിയാണ് നാകമോഹൻ അഥവാ സ്വർഗവാതിൽ പക്ഷി.

ഒക്ടോബർ മുതൽ മേയ് വരെ സംസ്ഥാനത്തെത്തുന്ന ദേശാടനപ്പക്ഷികളാണിവ. പാരഡൈസി (paradisi), ല്യൂക്കോഗാസ്റ്റർ (leucogaster) എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്ന് ഡോ. സാലിം അലി രേഖപ്പെടുത്തിട്ടുണ്ട്.

ഹിമാലയം കൊടും തണുപ്പിൽ മുങ്ങുമ്പോഴാണ് സാധാരണ ഇവ സംസ്ഥാനത്ത് ദേശാടനത്തിനെത്തുക. എല്ലാവർഷവും മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഇവ സംസ്ഥാനം വിടും. മേയ് മാസത്തോടെയാണ് ഇവ കൂടുകൂട്ടാൻ ജന്മനാട്ടിലേക്ക് മടങ്ങുക.
പാറ്റ,​ തുമ്പി,​ വണ്ട്,​ ചിത്രശലഭങ്ങൾ എന്നിവയാണ് ഭക്ഷണം. ആൺ നാകമോഹന്റെ വാലിലെ നീണ്ട തൂവൽ അഴകിന് മാറ്റുകൂട്ടും. ചെമ്പന്മാരായും വെളുമ്പന്മാരായും ഇവയെ കാണാറുണ്ട്. എന്നാൽ പെണ്ണിനെ ചെമ്പൻ വേഷത്തിൽ മാത്രമേ കാണാറുള്ളൂ. പെണ്ണിനും ആണിനും ശിരസിൽ കറുത്ത ശിഖത്തൂവലുകളുമുണ്ട്.

കാണുന്നത് ജോടിയായി

 പാരഡൈസി, ല്യൂക്കോഗാസ്റ്റർ ഉപവിഭാഗങ്ങളെ തിരിച്ചറിയുക ബുദ്ധിമുട്ട്
 ഇടയ്ക്കിടെ ജലാശയങ്ങളിൽ പറന്നുവീണ് കുളിക്കും

 വടക്കേ ഇന്ത്യയിൽ പ്രജനന കാലം ഏപ്രിൽ മുതൽ ജൂൺ വരെ

 തെക്കേ ഇന്ത്യയിൽ ഫെബ്രുവരി മുതൽ

 ഇലകളും നാരുകളും ചേർത്ത് മരച്ചില്ലകളിൽ കൂടൊരുക്കും

 പെൺപക്ഷിക്കാണ് കൂട് നിർമ്മാണത്തിന്റെ മുഖ്യചുമതല

 ഒരു കൂട്ടിൽ അഞ്ചുവരെ മുട്ടയിടും

 മുട്ടയിൽ ധാരാളം തവിട്ട് പുള്ളികൾ

 വിരിഞ്ഞ് 12 ദിവസം കഴിയുമ്പോൾ കുഞ്ഞുങ്ങൾ കൂടുവിട്ട് പോകും

അടയിരിപ്പ് കാലം

15 -16 ദിവസം

പാരഡൈസി വിഭാഗത്തിലെ പക്ഷികൾ അയൽസംസ്ഥാനങ്ങളിൽ നിന്നാകാം എത്തുന്നത്.

പക്ഷി നിരീക്ഷകർ

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.