SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.32 PM IST

പന്നിവിഴ കെ.ഐ.പി കനാലിൽ കാട്ടുപന്നിയുടെ അഴുകിയ ജഡം

Increase Font Size Decrease Font Size Print Page
vvvv

പന്നിവിഴ: കെ.ഐ.പി കനാലിൽ ഒഴുകിവരുന്ന മാലിന്യക്കൂമ്പാരത്തിനൊപ്പം കാട്ടുപന്നിയുടെ അഴുകിയ ജഡവും. ഒരാഴ്ചയായി അടൂർ - പത്തനംതിട്ട റോഡിൽ പന്നിവിഴയിലാണ് കനാലിൽ കാട്ടുപന്നിയുടെ ജഡം അടിഞ്ഞുകിടന്ന് അഴുകുന്നത്. അസഹ്യമായ ദുർഗന്ധമാണ് പ്രദേശത്ത് പരക്കുന്നത്. നഗരസഭ ഒൻപതാം വാർഡിലെ പ്രദേശമാണിവിടം.

കനാലിൽ വെള്ളം തുറന്നുവിട്ടതിനാൽ ഒഴുക്കുണ്ടെങ്കിലും കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുകിപ്പോയിട്ടില്ല. കനാൽക്കരയിൽ തള്ളുന്ന ഭക്ഷണമാലിന്യം തിന്നാനെത്തിയപ്പോൾ കാട്ടുപന്നി കനാലിലേയ്ക്ക് വീണതാകാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇങ്ങനെ ചത്ത കാട്ടുപന്നിയുടെ ജഡം കനാലിന്റെ ഒരുഭാഗത്ത് അടിഞ്ഞ് ചീഞ്ഞ് നാറുകയാണ്. ദുർഗന്ധം അസഹനീയമായതോടെ പ്രദേശവാസികൾ തോട്ടി ഉപയോഗിച്ച് കുത്തിവിട്ടതോടെ ജഡം കുറച്ച് ദൂരത്തേക്ക് ഒഴുകിമാറി.

കെ.ഐ.പി കനാലിന്റെ ഒരു ഭാഗത്ത് വലിയ തോതിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. വിവരം അറിയിച്ചിട്ടും കെ.ഐ.പി അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. കനാലിന്റെ വശങ്ങളിൽ വലിയ തോതിൽ കാടുവളർന്നിറങ്ങിയിട്ടുണ്ട്. ഇവയിലാണ് മാലിന്യം തങ്ങിനിൽക്കുന്നത്. മാലിന്യനിക്ഷേപം വ്യാപകമായതോടെ കനാൽ വൃത്തിയാക്കാനും കാട് വെട്ടിമാറ്റാനും കെ.ഐ.പി അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാലിന്യം തള്ളൽ വ്യാപകം

 ഉപയോഗിച്ച സാനിറ്ററി നാപ്കിനും ഡയപ്പറും

 പ്ലാസ്റ്റിക്കും മദ്യക്കുപ്പികളും ചാക്കിൽ കെട്ടിയ നിലയിൽ

 അറവ് മാലിന്യവും കോഴി അവശിഷ്ടങ്ങളും

 തള്ളുന്നവയിൽ ബാർബർ ഷോപ്പിലെ മുടിയും

 വലിയ തോതിൽ ഹോട്ടൽ മാലിന്യം

 രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യവും

 മാലിന്യം തിന്നാൻ കാട്ടുപന്നികളും നായ്ക്കളും

പന്നിവിഴയിൽ കനാലിൽ വലിയതോതിൽ മാലിന്യം കെട്ടിക്കിടക്കുന്നു. അടൂരിന്റെ വിവിധ പ്രദേശങ്ങളിൽ സാമൂഹ്യവിരുദ്ധർ രാത്രികാലങ്ങളിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നതായി പരാതി വ്യാപകമാണ്.

കെ.ഐ.പി അധികൃതർ

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY