SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.18 PM IST

മണിയാർ ഇനിയും മനോഹരിയാകും

Increase Font Size Decrease Font Size Print Page
maniyar-

റാന്നി: മലയോര ടൂറിസത്തിന് പുതിയ മുഖച്ഛായ നൽകുന്ന മണിയാർ പമ്പ റിവർവാലി ടൂറിസം പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് 11ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഒന്നാം ഘട്ടമാണ് പുരോഗമിക്കുന്നത്.

പമ്പാ ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള 12 ഏക്കർ ഭൂമിയിലാണ് വിനോദസഞ്ചാരികൾക്കായി അത്യാധുനിക സൗകര്യങ്ങൾ ഒരുങ്ങുന്നത്. ദീർഘകാല കാത്തിരിപ്പിന് ശേഷം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എയുടെ ഇടപെടലിലൂടെയാണ് പദ്ധതിയുടെ തടസങ്ങൾ നീങ്ങിയത്. പൊതുമേഖലാ സ്ഥാപനമായ കെല്ലിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം.

ലാൻഡ്സ്കേപ്പിംഗ്, പാർക്ക്, കുട്ടികൾക്കായുള്ള കളിസ്ഥലം, പൂന്തോട്ടം എന്നിവയ്ക്കുള്ള സ്ഥലം ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. മണിയാർ ഡാമിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള ഉയർന്ന നടപ്പാതയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചു. പാർക്കിംഗ് ഏരിയ, ഭക്ഷണശാലകൾ, ടോയ്‌ലെറ്റ് ബ്ലോക്കുകൾ എന്നിവയുടെ നിർമ്മാണവും ആരംഭിച്ചു. വിനോദത്തിനൊപ്പം ആരോഗ്യ സംരക്ഷണത്തിനും മുൻഗണന നൽകുന്ന ട്രാക്കുകളുടെ രൂപകല്പനയും നടന്നുവരുകയാണ്. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന കാര്യം കേരളകൗമുദി നിരന്തരം വാർത്തകളിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

ടൂറിസം സർക്യൂട്ടിലേക്ക്

 മണിയാർ പദ്ധതി ഗവിയിലേക്കുള്ള വിനോദസഞ്ചാര പാതയിൽ

 മണിയാർ, വടശേരിക്കര ഗ്രാമങ്ങളുടെ വികസനത്തിന് വഴിയൊരുക്കും

 പെരുന്തേനരുവി വെള്ളച്ചാട്ടവും പദ്ധതി സ്ഥലത്തിന് സമീപം

 ജില്ലയിലെ ടൂറിസം രംഗത്ത് വലിയ മാറ്റമുണ്ടാക്കും

 ടൂറിസം സർക്യൂട്ടിലേക്ക് ഇടം നേടും

 മണിയാർ പ്രകൃതിഭംഗിയാൽ അനുഗ്രഹീതം

 ഒരുങ്ങുന്നത് മികച്ച സൗകര്യങ്ങൾ

നിർമ്മാണം

3 ഘട്ടം

ആകെ ചെലവ്

₹ 15 കോടി

ആദ്യഘട്ടം അനുവദിച്ചത്

₹ 5 കോടി

നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി ടൂറിസം പദ്ധതി എത്രയും വേഗം സഞ്ചാരികൾക്ക് തുറന്നുകൊടുക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കെൽ അധികൃതർ

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.