
പള്ളിക്കൽ: ചുരുങ്ങിയ കാലം കൊണ്ട് എ ഗ്രേഡിലേക്കെത്തിയ കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന് ലൈബ്രറി ഹാൾ നിർമ്മിക്കുന്നതിന് എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് ഇരുപത് ലക്ഷം രൂപ അനുവദിച്ചു. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. ബ്രദേഴ്സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ദിൻരാജ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ.പി.ജയൻ, തോപ്പിൽ ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ പള്ളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |