SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

രക്ഷകനായ ജോബിനും തീരാനൊമ്പരം

Increase Font Size Decrease Font Size Print Page

മല്ലപ്പള്ളി: ആലിനിന്റെ ജീവൻ രക്ഷിക്കാൻ എത്രയും പെട്ടന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ തിരുവല്ല കല്ലുങ്കൽ സ്വദേശി ജോബിൻ ജി.മംഗലത്തിനും ആലിനിന്റെ മരണം തീരാനൊമ്പരമായി. ഇന്നലെ ആലിനിന്റെ വീട്ടിലെത്തിയ ജോബിൻ പള്ളത്ത് അപകടമുണ്ടായത് വിവരിച്ചു.

കോട്ടയത്ത് നിന്ന് മരുന്ന് വാങ്ങി തിരികെ ബോർമ്മ ജംഗ്ഷനിൽ എത്തിയപ്പോൾ തന്റെ വാഹനത്തിന് മുന്നിലുണ്ടായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എതിർവശത്ത് നിന്ന് വന്ന വാഹനം മുന്നിലുണ്ടായിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഉടൻ ഞാൻ വാഹനം നിറുത്തി പ്രദേശത്തെ ഒരു യുവാവിന്റെ സഹായത്തോടെ കാറിന്റെ ഡോർ പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞ് ഉറക്കമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ മുത്തശ്ശി അബോധാവസ്ഥയിലുമായിരുന്നു. കുഞ്ഞിന്റെ കാൽ വെള്ളയിൽ വിരലുകൾ ഓടിച്ചെങ്കിലും അനക്കമൊന്നും ഉണ്ടായിരുന്നില്ല. കുഞ്ഞിനെ രക്ഷപ്പെടുത്തണമെന്ന ചിന്തയാണ് മനസിൽ ആദ്യമെത്തിയത്. ഉടൻ കുഞ്ഞിനെയും മാതാവിനെയും കൂട്ടി ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് പോവുകയാണ് ചെയ്തത്.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY