
അടൂർ: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ഇന്ത്യ ഏരിയ റീജിയൺ ഒന്ന് ഡിസ്ട്രിക്ട് ആറ് ഗവർണറുടെ സ്ഥാനാരോഹണവും കുടുംബസംഗമവും ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നാളെ നടക്കും. വൈകിട്ട് 5.45ന് മേലേതിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഇന്റർനാഷണൽ പ്രോജക്ട് ഡയറക്‌ടർ ജോൺസൺ.കെ.സക്കറിയ അദ്ധ്യക്ഷനാവും. യംഗ് മൈൻഡ്സ് ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ.സി.സാമുവൽ മുഖ്യപ്രഭാഷണം നടത്തും. ജോർജ് മുരിക്കന്റെ സ്ഥാനാരോഹണം ഇന്ത്യാ ഏരിയാ പ്രസിഡന്റ് ആന്റോ.കെ.ആന്റണി നിർവഹിക്കും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |