
തിരുവല്ല: എം.ജി കലോത്സവ കിരീടം ആര് ചൂടും. തേവര എസ്.എച്ച് കോളേജോ അതോ എറണാകുളം മഹാരാജോസോ. ഇരുകോളേജുകൾ തമ്മിൽ നാലുപോയിന്റുകളുടെ വ്യത്യാസം മാത്രമാണുള്ളത്. ഇന്നുനടക്കുന്ന മത്സരങ്ങളും കഴിഞ്ഞ ദിവസത്തെ രചന മത്സര ഫലങ്ങളും കിരീടം ആരുയർത്തുമെന്നത് തീരുമാനിക്കും. നിലവിലെ ചാമ്പ്യന്മാരായ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് 13 പോയിന്റ് വ്യത്യാസത്തിൽ മൂന്നാമതായി പിന്നിലുണ്ട്.
ഇണൈമൈയുടെ തുടക്കം മുതൽ തേവര എസ്.എച്ച് വ്യക്തമായ ആധിപത്യത്തോടെയാണ് മുന്നേറിയത്. 116 പോയിന്റുണ്ട്. മത്സരത്തിന്റെ മൂന്നാംദിനം പോയിന്റ് പട്ടികയിലേക്ക് ഉയർന്നുവന്ന എറണാകുളം മഹാരാജാസ് കോളേജ് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 112 പോയിന്റാണ് മുൻചാമ്പ്യന്മാർക്കുള്ളത്. 2022ൽ പത്തനംതിട്ടയുടെ മണ്ണിൽ ഹാട്രിക് കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് തേവര എസ്.എച്ച് കോളേജ് മുന്നേറുന്നത്.
പോയിന്റ് നില
തേവര എസ്.എച്ച് - 116
മഹാരാജാസ് - 112
ആർ.എൽ.വി - 93
സെന്റ് തെരേസാസ് - 78
ചൂണ്ടി ബി.എം.സി - 39
ആലുവ യു.സി - 35
കോട്ടയം ബി.സി.എം - 34
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |