
പത്തനംതിട്ട : മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ഡി.എൽ.എൽ.ഇ എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിലേക്കുള്ള യു.ജി, പി.ജി പ്രവേശനത്തിനായി അപേക്ഷ നൽകിയവർ യോഗ്യതാരേഖകൾ സമർപ്പിക്കണം. പ്ലസ് ടു, ഡിഗ്രി സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും, എസ്.എസ്.എൽ.സി ഫ്രണ്ട് പേജ് ,അപേക്ഷയുടെ പകർപ്പ് എന്നിവ പുതിയ പരീക്ഷാഭവനിൽ സമർപ്പിക്കാത്ത വിദ്യാർത്ഥികൾ 20നകം ഹാജരാക്കണം. തപാൽ മുഖേന അയയ്ക്കുന്നവർ 75 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച അഡ്രസ് എഴുതിയ കവർ ഒപ്പം നൽകണം. ഫോൺ : 04812733205, 04812733624.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |