പത്തനംതിട്ട : വനിതാശിശു വികസന വകുപ്പിന് കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതി, സ്റ്റേറ്റ് നിർഭയ സെൽ എന്നിവയുടെ ഏകോപനത്തിലുള്ള കാവൽ പ്ലസ് പദ്ധതി ജില്ലയിൽ നടപ്പാക്കുന്നതിനായി കുട്ടികളുടെ പുനരധിവാസ മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളതോ സാമൂഹ്യനീതി വകുപ്പിന്റെ അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ളതോ പദ്ധതി നടത്തിപ്പിന് സാമ്പത്തിക ഭദ്രതയുള്ളതുമായ ജില്ലയിലെ അംഗീകൃത സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷയും താൽപ്പര്യപത്രവും ക്ഷണിച്ചു. അപേക്ഷയോടൊപ്പം സംഘടനയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തീയതി 13. നിബന്ധനകൾ അറിയുവാൻ ഫോൺ: 0468 2 319 998, 8281 899 462.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |