കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷി കുട്ടികൾക്കായി ജില്ലാതലത്തിൽ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ കിളിമാനൂർ ബി.ആർ.സി ജേതാക്കളായി. വെള്ളായണി സ്പോർട്സ് ഹബ് ടർഫിൽ നടന്ന മത്സരത്തിൽ പാറശാല ബി.ആർ.സി ടീമിനെ 4-3നാണ് കിളിമാനൂർ തോൽപ്പിച്ചത്. ഭിന്നശേഷി കുട്ടികളുടെ ആത്മവിശ്വാസവും കായിക താത്പര്യവും ആരോഗ്യ പരിപാലനവും വർദ്ധിപ്പിക്കുന്നതിനുള്ള സപോർട്സ് തെറാപ്പിയുടെ ഭാഗമായാണ് സംസ്ഥാനത്ത് ആദ്യമായി ജില്ലാതലത്തിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.ജില്ലയിലെ 12 ബി.ആർ.സികളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.ഓരോ ടീമിലും നാല് ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ ഏഴു പേരാണ് മത്സരത്തിനിറങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ടൂർണമെന്റ ഉദ്ഘാടനം നിർവഹിച്ചു.എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ.ആർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എസ്. ജവാദ്, ജില്ലാ പ്രോഗ്രാം ഓഫീസർ ബി. ശ്രീകുമാരൻ തുടങ്ങിയവർ പങ്കെടുത്തു. സമാപന ചടങ്ങിൽ ഇന്ത്യൻ ഫുട്ബാൾ അംഗം വി.വി.ഷാജി, സന്തോഷ് ട്രോഫി കേരള ക്യാപ്ടൻ അബ്ദുൽ നൗഷാദ് തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സംസ്ഥാന അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എസ്.വൈ ഷൂജ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |