കടയ്ക്കാവൂർ: ഫെബ്രുവരി 28ന് നടക്കുന്ന കടയ്ക്കാവൂർ പഞ്ചായത്ത് 12ാം വാർഡ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു. ഷിബു കടയ്ക്കാവൂർ അദ്ധ്യക്ഷനായി. സി. പി .എം ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ.സുഭാഷ്, അഡ്വ.ഷൈലജാബീഗം, അഡ്വ.എസ്. ലെനിൻ, എൽ.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ഫിറോസ് ലാൽ, സ്ഥാനാർത്ഥി ബീന രാജീവ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.പ്രദീപ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.മുരളി, പി.മണികണ്ഠൻ, സി. ദേവരാജൻ ,അഫ്സൽ മുഹമ്മദ്, ആർ.എസ്.അനൂപ്, വിഷ്ണു ചന്ദ്രൻ , എസ്.ഷീല, അബ്ദുൽ ഷുക്കൂർ, എസ്.പ്രകാശ്, എ.സ്.സാബു, കെ.സുധാകരൻ, എസ്.സുഹൈൽ, യമുന, സന്തോഷ്, ജിജൂ, രാധികാ പ്രദീപ്, എച്ച്.റൂബി,നിസാർ, എ.സജീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |