പാലോട് : കന്നുകാലി വില്പനയിൽ അറുപതാണ്ടുകൾ പിന്നിട്ട പാലോട് മേളയ്‌ക്ക് ഇന്ന് കൊടിയിറക്കം. ഇടനിലക്കാരെ ഒഴിവാക്കിയുള്ള കച്ചവടമെന്ന പ്രത്യേകത ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചാണ് മേള അവസാനിക്കുന്നത്. ഏഴിന് ആരംഭിച്ച കാളച്ചന്തയുടെയും സാംസ്‌കാരിക മേളയുടെയും സമാപനം ഇന്ന് വൈകിട്ട് 6ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഹരിയാന, യുപി, പഞ്ചാബ് എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്നാണ് കന്നുകാലികളെ വില്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. 10,000 മുതൽ 35,000 രൂപ വിലയുള്ള കുടി മാടുകൾ, പാണ്ടി മാടുകൾ എന്നിവയെ കൂടാതെ ജാഫ്രാബാദ് , മുറാക്രോസ് ഇനങ്ങളിലെ ഗുണമേന്മയേറിയ വളർത്തു പോത്തുകളും വില്പനയ്ക്കുണ്ട്. മേള വരും വർഷങ്ങളിൽ കൂടുതൽ വിപുലമാക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |