വർക്കല: എസ്.എൻ.ഡി.പി യോഗം ഇലകമൺ ശാഖയും ദേവി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം ഉദ്ഘാടനം ചെയ്‌തു. ശിവഗിരി യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ്, എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി വി.ജോസ്, പ്രസിഡന്റ് ജയലാൽ, വൈസ് പ്രസിഡന്റ് ശ്രീദേവ്, വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ, ഇലകമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജു രാജ്, വാർഡ് മെമ്പർ അജിത, മെമ്പർ വിനോജ് വിശാൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |