കിളിമാനൂർ: ചിട്ടി തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ. കിളിമാനൂർ കേന്ദ്രീകരിച്ച് കേച്ചേരി ഫിനാൻസ് എന്ന പേരിൽ സ്ഥാപനം നടത്തി നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂർ ബ്രാഞ്ച് മാനേജരുമായ ചടയമംഗലം വാസുദേവൻ വീട്ടിൽ സുരേഷ് കുമാറാണ് (56) പിടിയിലായി. ചിട്ടി സ്ഥാപനത്തിലേക്ക് നിരവധി പേരെ കൊണ്ട് പണം നിക്ഷേപ്പിച്ചശേഷം പണവും പലിശയും നൽകാതെ വഞ്ചിച്ചക്കേസിൽ സ്റ്റേഷനിൽ 25 ഓളം കേസുകൾ പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ വേണുഗോപാലിനെ പല പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന നിരവധി കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതിയായ സുരേഷ് കുമാറിനെക്കുറിച്ച് ജില്ലാപൊലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി.ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സനൂജ്, പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിജിത്ത് കെ. നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷംനാദ് അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |