കിളിമാനൂർ: പുല്ലയിൽ - പുളിമാത്ത് റോഡ് നവീകരണം ഉടൻ നടത്തണമെന്നാവശ്യവുമായി പ്രദേശവാസികൾ. നഗരൂർ - കാരേറ്റ് റോഡിലെ ചെറുക്കാരം പാലം നവീകരണവുമായി ബന്ധപ്പെട്ട് പൊളിക്കാൻ തീരുമാനമായിട്ടുണ്ട്. ഈ പാലം പൊളിച്ചാൽ നഗരൂർ, കൊടുവഴന്നൂർ നിന്ന് കാരേറ്റ് വരുന്നവർ പുല്ലയിൽ പുളിമാത്ത് വഴി കാരേറ്റ് പോകേണ്ടതായി വരും. ഈ റോഡ് നിലവിൽ നാശോന്മുഖമായി കിടക്കുകയാണ്. പുല്ലയിൽ - പുളിമാത്ത് റോഡ് റീ ടാർ ചെയ്തശേഷം ചെറുക്കാരം പാലം പൊളിച്ചില്ലായെങ്കിൽ കൊടുവഴന്നൂർ പ്രദേശക്കാരുടെ യാത്ര ദുഷ്കരമാകുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നഗരൂർ പാലം പൊളിച്ചപ്പോൾ ഒരു വർഷത്തോളം ഈ റോഡ് വഴിയായിരുന്നു ഗതാഗതം. തുടർന്നാണ് ഈ റോഡ് തകർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |