കിളിമാനൂർ:കരവാരം ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പള്ളിമുക്ക്,നെടുംങ്ങോട്ട്, ആലംകോട് നിവാസികൾക്ക് കുടിവെള്ളം എത്തിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ടൈഡ് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ എം.കെ.ജ്യോതി അദ്ധ്യക്ഷത വഹിച്ചു. സൗജന്യ കുടിവെള്ള പൈപ്പ് ലൈൻ വീടുകളിൽ നൽകുന്നതിനുള്ള ആദ്യ അപേക്ഷ മുൻ കോളേജ് പ്രഫസർ ഫാറൂഖിൽ നിന്നും ജില്ലാ പഞ്ചായത്ത് മെമ്പർ സ്വീകരിച്ചു. വാട്ടർ അതോറിട്ടി ഓവർസീയർ ബിജു,എസ്.ജാബിർ,നസീർ ആലംകോട്,മേവർക്കൽ നാസർ,സബീർഖാൻ, രാജശേഖരൻ നായർ,മാഹീൻ,ശ്രീവത്സൻ,ഷിജി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |