ആറ്റിങ്ങൽ:കാർഷിക ജീവിതത്തിന്റെ അടയാളമായ ആറ്റിങ്ങൽ മാമം കന്നുകാലിച്ചന്ത വിസ്മൃതിയിലാകുന്നു. രാജഭരണക്കാലം മുതൽ തിരുവിതാംകൂറിലാകെ പ്രശസ്തമായിരുന്ന മാമം കന്നുകാലിച്ചന്ത ആഴ്ച ചന്തയായാണ് പ്രവർത്തിച്ചിരുന്നത്. എല്ലാ തിങ്കളാഴ്ച തോറും നടക്കുന്ന ചന്തയിൽ തമിഴ്നാട്, ആന്ധ്ര അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് വളർത്തുമൃഗങ്ങൾ എത്തിയിരുന്നു.
ജില്ലയിൽ അക്കാലത്ത് മാമം കാലിച്ചന്തയോളം പേരും പെരുമയും മറ്റൊരു ചന്തയ്ക്കും ഉണ്ടായിരുന്നില്ല. ഒരു കാലത്ത് കേരളമൊട്ടാകെ കന്നുകാലി കച്ചവടക്കാർക്ക് പരിചിതമായിരുന്നു തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ച ഈ ചന്ത.
മാമം കാളച്ചന്തയെന്നറിയപ്പെടുന്ന ഈ ഗ്രാമചന്തയുടെ ചരിത്രവും പ്രത്യേകതകളുമാണ് പുതിയ തലമുറ വിശകലനം ചെയ്യുന്നത്. തിരുവിതാംകൂറിന്റെ സ്ഥലം ആറ്റിങ്ങൽ നഗരസഭ കുത്തക പാട്ടം നൽകിരുന്ന കാലത്താണ് 1979ൽ ചന്തയുടെ ഭാഗമായിരുന്ന ഭൂമിയിൽ നിന്ന് നാലര ഏക്കർ വസ്തു സംസ്ഥാന കൃഷി ഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച കോക്കനാട്ട് കോംപ്ലക്സിന് നൽകിയത്. ബാക്കിയുള്ള അഞ്ചേക്കറോളം വസ്തുവിൽ തുടർന്നും കന്നുകാലിച്ചന്ത പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചന്തയുടെ പ്രവർത്തനം പേരിന് മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |