വിഴിഞ്ഞം: ഇന്ന് പൊങ്കാല കഴിഞ്ഞാലുടൻ മഴ പെയ്യിക്കാൻ കാത്തിരിക്കുകയാണ് തരംഗിണി.പൊങ്കാല കഴിഞ്ഞുള്ള പൊടിപടലങ്ങളും മാലിന്യവും നീക്കംചെയ്യാനും അന്തരീക്ഷം തണുപ്പിക്കാനുമാണ് 12ാം വർഷവും തരംഗിണി സജ്ജമാകുന്നത്. നഗരസഭയുടെ നേതൃത്വത്തിലാണ് കൃത്രിമ മഴ പെയ്യിക്കുന്നത്.
പൊങ്കാല കഴിഞ്ഞ് കരിപിടിച്ച റോഡും പരിസരവും മിന്നൽ വേഗത്തിലാണ് വൃത്തിയാക്കുന്നത്.സിനിമ ഉൾപ്പെടെയുള്ള ഷൂട്ടിംഗ് പരിപാടിക്ക് കൃത്രിമ മഴയും കാറ്റും ഒരുക്കുന്ന കല്ലിയൂർ പെരിങ്ങമ്മല തെറ്റിവിളയിൽ പ്രവർത്തിക്കുന്ന തരംഗിണി ആർട്ടിഫിഷ്യൽ റെയിൻ യൂണിറ്റാണ് വർഷങ്ങളായി സൗജന്യ സേവനം നടത്തുന്നത്. 4 വാഹനങ്ങളാണ് ഇന്ന് രാത്രി വൈകിട്ടോടെ മഴ പെയ്യിക്കാൻ നഗരത്തിലിറങ്ങുന്നത്. ഫയർഫോഴ്സ് ഉപയോഗിക്കുന്ന തരത്തിലുള്ള വാഹനത്തിലാണ് മഴ പെയ്യിക്കുന്നത്. അന്തരീക്ഷം തണുക്കുകയും റോഡിലുള്ള പൊടിപടലങ്ങൾ ഒലിച്ചുപോവുകയും ചെയ്യുമെന്ന് തരംഗിണിയുടെ ഉടമ സജു പറഞ്ഞു. പൊങ്കാല കഴിഞ്ഞ് ആളൊഴിയുമ്പോൾ രാത്രി 10നാകും കൃത്രിമ മഴ തുടങ്ങുന്നത്. നഗരം ചുറ്റി വാഹനം വരുമ്പോൾ രണ്ട് മണിക്കൂറിനകം റോഡ് വൃത്തിയാകും. ഇവരെ സഹായിക്കുന്നതിനായി നഗരസഭയുടെ 15 ജീവനക്കാരും ഇക്കുറിയുണ്ട്. ഇവരുടെ വാഹനത്തിൽ വെള്ളം തീർന്നാൽ നിറയ്ക്കുന്നതിനായി ടാങ്കർ ലോറി ഉൾപ്പെടെ 18വാഹനങ്ങൾ സജ്ജമാണെന്ന് ഗുരുവായൂർ മുൻസിപ്പൽ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടറും കൃത്രിമ മഴയുടെ കോഓർഡിനേറ്ററുമായ എ.വി.അജിത് കുമാർ പറഞ്ഞു. ഇതുകൂടാതെ നഗരസഭയുടെ വാഹനങ്ങളും റോഡ് വൃത്തിയാക്കാൻ രംഗത്തിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |