SignIn
Kerala Kaumudi Online
Thursday, 28 March 2024 5.33 PM IST

ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ

vipinlal

ആലുവ: ഇരുചക്ര വാഹന മോഷ്ടാവ് നോർത്ത് പറവൂർ കണ്ണാട്ട് പാടത്ത് വിപിൻലാലി(39) നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ മാർക്കറ്റിന് സമീപം മേൽപ്പാലത്തിന് കീഴെ പാർക്ക് ചെയ്തിരുന്ന ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന ബുള്ളറ്റാണ് മോഷ്ടിച്ചത്.

13 മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്. പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകൾ കണ്ടു വച്ച് രാത്രി മോഷണം നടത്തുന്നതും ഇയാളുടെ രീതിയാണ്. ആലുവ മാർക്കറ്റിൽ വ്യാപാരം നടത്തുന്ന നിസാറിന്റേതാണ് മോഷ്ടിച്ചെടുത്ത ഇരുചക്രവാഹനം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.എച്ച്. ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ പി.ടി ലിജിമോൾ, എൻ.പി ശശി, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.