ചിറയിൻകീഴ്: ചിറയിൻകീഴ് ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് സമ്മർ കോച്ചിംഗ് ക്യാമ്പ് ഇന്ന് ആരംഭിക്കും സ്കൂൾ ഓപ്പണിംഗിന് ശേഷം ഒഴിവ് ദിനങ്ങളിലും പ്രഭാത സായാഹ്ന സമയങ്ങളിലും ഇതര സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും കോച്ചിംഗ് സൗകര്യം ഉണ്ടായിരിക്കും.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകളാണ്.സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്യും.വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്.സുധീർ മുഖ്യപ്രഭാഷണം നടത്തും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, സംസ്ഥാന ഖോഖോ അസോസിയേഷൻ സെക്രട്ടറി ജി. രാധാകൃഷ്ണൻ നായർ, വോളിബോൾ നാഷണൽ കോച്ച് ഹരിലാൽ എന്നിവർ ആശംസ പ്രസംഗം നടത്തും. സ്കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ സ്വാഗതം പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |