തിരുവനന്തപുരം:ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവരെ ആരോഗ്യ സുരക്ഷാ പദ്ധതിൽ ഉൾപ്പെടുത്തുക, പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എ.കെ.പി.എ ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപി മുദ്ര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.സി.ജോൺസൺ , മുൻ സംസ്ഥാന പ്രസിഡന്റ് ബി.രവീന്ദ്രൻ ,ജില്ലാ പ്രസിഡന്റ് എം.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |