തിരുവനന്തപുരം : സംസ്ഥാനത്ത് അംഗങ്ങളുടെ ആകസ്മിക ഒഴിവുണ്ടായ 19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടർപട്ടിക പുതുക്കുന്നു. കരട് വോട്ടർപട്ടിക ഇന്ന്
(5)അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. ഈമാസം 20വരെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക 29ന് പ്രസിദ്ധീകരിക്കും.
പട്ടികയിൽ പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും അപേക്ഷകൾ http://www.lsgelection.kerala.gov.in സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങൾ ഫാറം 5 ൽ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.
കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മിഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭ്യമാണ്.
തിരുവനന്തപുരം, കണ്ണൂർ കോർപ്പറേഷനുകളിലെ ഒരോ വാർഡിലും ചേർത്തല, കോട്ടയം മുനിസിപ്പൽ കൗൺസിലുകളിലെ ഓരോ വാർഡിലും 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് വോട്ടർപട്ടിക പുതുക്കൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |