
കൊടുങ്ങല്ലൂർ : അഴീക്കോട് അഴിമുഖത്ത് പട്രോളിംഗിനിടെ ആഴക്കടലിൽ മത്സ്യബന്ധനം നടത്തി തിരികെ വന്ന ബോട്ടിൽ നിന്നും അഞ്ച് ടൺ ചെറു മത്സ്യങ്ങൾ ചേറ്റുവ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ചെറുമത്സ്യം കണ്ടെത്തിയതിനെ തുടർന്ന് ബോട്ട് കസ്റ്റഡിയിലെടുത്തു. മുനമ്പം സ്വദേശി പ്രസാദിന്റെ ഉടമസ്ഥയിലുള്ള ഹോഷന്ന എന്ന ഫിഷിംഗ് ബോട്ടാണ് ചേറ്റുവ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പട്രോൾ ബോട്ടിനെ കണ്ട് തിരികെ പോയ ബോട്ടിനെ ഫിഷറീസ് പട്രോൾ ബോട്ട് പിന്തുടരുകയും കോസ്റ്റൽ പോലീസിന്റെ സഹായത്തോടെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന ചെറുമത്സ്യം കടലിൽ നിക്ഷേപിച്ചു. വലിപ്പമുള്ള മീനുകൾ ലേലം ചെയ്തു പതിനൊന്നായിരം രൂപ സർക്കാരിലേക്ക് മുതൽക്കൂട്ടി. രണ്ടര ലക്ഷം രൂപയും പിഴ ഇട്ടു. മറൈൻ എസ്.ഐ ഷിനിൽ കുമാർ, മറൈൻ റെസ്‌ക്യൂ ഗാർഡുമാരായ ഷിഹാബ്, ഫസൽ, സ്രാങ്ക് പ്രകാശൻ, ഡ്രെവർ റോക്കി എന്നിവരാണ് സംഘത്തിലുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |