പാലോട്:ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ പ്രോജക്ട് ഫെലോയുടെ ഒരു ഒഴിവുണ്ട്.ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. മാക്രോഫംഗൽ സിസ്റ്റമാറ്റിക്സിൽ പ്രവർത്തി പരിചയം അഭികാമ്യം.ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ. പ്രായം 36. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം 18ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 17ന് രാവിലെ 10ന് നടക്കും. ബോട്ടണിയിലോ ലൈഫ് സയൻസിലോ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.ഫീൽഡ് സർവെയിലും ജൈവ വിഭവങ്ങളുടെ മൂല്യ വർദ്ധനയിലുമുള്ള പ്രവർത്തിപരിചയം അഭികാമ്യം.ഫെല്ലോഷിപ്പ് പ്രതിമാസം 16000 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |