പാറശാല:കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ന്യൂ ധനുശ്രീ ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.എം.എൽ.എ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഓഡിറ്റോറിയം നിർമ്മിക്കുന്നത്. കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ് നവനീത് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.പെരിങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽകൃഷ്ണ, ജില്ലാ പഞ്ചായത്തംഗം വി.എസ്.ബിനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ താണുപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം പത്മകുമാർ,മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |