തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലെ അപാകതകൾ പരിഹരിക്കണമെന്ന് അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. ഒരിക്കൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാൽ അടുത്ത തലത്തിലെ ഉപരിപഠനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ വീണ്ടും ബോണസ് മാർക്ക് നൽകില്ലെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ പഠനമികവിൽ ഗ്രേസ് മാർക്ക് ആവശ്യം വരാത്ത കുട്ടികൾക്ക് ഉപരിപഠനത്തിന് ബോണസ് മാർക്കിന് അർഹതയുണ്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല.
കായിക മേളകളിൽ സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ മികച്ചപ്രകടനം നടത്തുന്ന 8 പേർക്ക് നൽകിയിരുന്ന ഗ്രേസ് മാർക്ക് ഒഴിവാക്കിയത് പുനഃപരിശോധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |