നെയ്യാറ്റിൻകര: ദി കേരള സ്റ്റോറി സിനിമ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകരയിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ആർ.ബി.ശ്രീകുമാർ ഭരണഘടന സംരക്ഷണസമിതി സായാഹ്ന ധർണ നടത്തി. സംസ്ഥാന സമിതി കൺവീനർ അഡ്വ. ആർ.ടി. പ്രദീപ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പാർലമെന്റ് സമിതി ചെയർമാൻ അഡ്വ: മൊഹിനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കൈരളി ശശിധരൻ, ഡോ.സി.വി ജയകുമാർ , നെയ്യാറ്റിൻകര ജയചന്ദ്രൻ, എൽ.ആർ. സുദർശനകുമാർ, കാരോട് പത്മകുമാർ, ഊരൂട്ടമ്പലം കൃഷ്ണൻ നായർ, കൊറ്റാമം ശോഭന ദാസ്, പാലക്കടവ് വേണു, കവളാകുളം ശ്രീകുമാർ, കിളിയൂർ ആൽബിൻ, അഡ്വ: കാഞ്ഞിരംകുളം ജയകുമാർ , നെല്ലിമൂട് ശ്രീ കുമാർ, കാരോട് സുധാകരൻ, മുല്ലരി കോണം അനിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |