SignIn
Kerala Kaumudi Online
Thursday, 18 July 2024 12.39 PM IST

സി.എച്ച്.എം.എം കോളേജിൽ കോൺവൊക്കേഷൻ

വർക്കല : ചാവർകോട് സി.എച്ച്.എം.എം കോളേജിലെ എം.സി.എം.ബി.എ വിഭാഗത്തിന്റെ കോൺവൊക്കേഷൻ ഇന്ന് വൈകിട്ട് 4.30 ന് കോളേജിൽ നടക്കും. മെട്ക ട്രസ്റ്റ് ചെയർമാൻ സൈനുലാബ്ദീൻ പൂന്തോട്ടം അദ്ധ്യക്ഷത വഹിക്കും.കെ.ജയകുമാർ കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്യും.എം.സി.എ,എം.ബി.എ ഡയറക്ടർ ഡോ.എം.സിറാജുദ്ദീൻ ആമുഖ പ്രഭാഷണം നടത്തും. വിദ്യാർത്ഥികൾക്ക് കോൺവൊക്കേഷൻ സത്യപ്രതിജ്ഞ അദ്ദേഹം ചൊല്ലികൊടുക്കും. മെട്ക ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി എ.ബി. സലീം മുഖ്യപ്രഭാഷണം നടത്തും.ട്രസ്റ്റ് ട്രഷറർ കാസിം അൻസാരി വൈസ് ചെയർമാൻമാരായ പള്ളിപ്പുറം ഷാജഹാൻ, ലിയാഖത് അലിഖാൻ സെക്രട്ടറിമാരായ അഷർ എം. ഫിഫായി പള്ളിക്കൽ രാജ,കോളേജ് വിദ്യാഭ്യാസ കമ്മിറ്റി കൺവീനർ അബ്ദുൽ ഹക്കിം,ബി.എഡ് കോളേജ് പ്രിൻസിപ്പൽ എ.ഫസിലുദ്ദീൻ,എം.എ.എം മോഡൽ സ്കൂൾ പ്രിൻസിപ്പൽ എൻ.പ്രബലചന്ദ്രൻ പ്ലേസ്‌മെന്റ് ഓഫീസർ സി.എച്ച്.ഹരീഷ് ചന്ദ് തുടങ്ങിയവർ സംസാരിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ.എൽ. തുളസീധരൻ സ്വാഗതവും എം.സി.എ വകുപ്പ് മേധാവി ഹരികൃഷ്ണൻ നന്ദിയും പറയും. വിവിധ വിഷയങ്ങളിൽ റാങ്കുകൾ നേടിയ വിദ്യാർത്ഥികളെ മൊമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിക്കും. 2022, 23 വർഷങ്ങളിൽ എം.ബി.എ,എം.സി.എ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്ര് വിതരണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.