SignIn
Kerala Kaumudi Online
Thursday, 18 July 2024 9.24 AM IST

ചെർക്കളയിൽ കുഴിച്ചിട്ട നിലയിൽ 31.32 ലിറ്റർ കർണാടക മദ്യം കണ്ടെത്തി

കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ചെർക്കളയിൽ കുഴിച്ചിട്ട നിലയിൽ മദ്യം കണ്ടെത്തി. എക്‌സൈസ് ഇൻസ്‌പെക്ടർ ജെ. ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് 31.32 ലിറ്റർ കർണാടക നിർമ്മിത ടെട്രാ പാക്കറ്റ് മദ്യം കണ്ടെത്തിയത്. പ്രവന്റീവ് ഓഫീസർ കെ.വി രഞ്ജിത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കണ്ണൻ കുഞ്ഞി, ഷാംജിത്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടിച്ചത്. ഇതിനു പിന്നിലുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ വൈകിട്ട് 6 മണി വരെ സംസ്ഥാനത്ത് മദ്യശാലകൾ അടച്ചിടാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ അനധികൃത മദ്യ വിൽപ്പന വ്യാപകമാവുമെന്ന വിവരത്തെ തുടർന്ന് എക്‌സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, LIQOUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.