SignIn
Kerala Kaumudi Online
Thursday, 18 July 2024 8.16 AM IST

ഭിന്നശേഷിക്കാർക്ക് ഭാഷാ വികസനം

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ഭാഷാ വികസനത്തിന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും തിരുവനന്തപുരം ഡിഫറന്റ് ആർട് സെന്ററും കൈകോർക്കുന്നു. ഇതുസംബന്ധിച്ച് മലയാളം സർവകലാശാലാ രജിസ്ട്രാർ ഡോ.ഭരതൻ.കെ.എമ്മും ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടും ഡിഫറന്റ് ആർട് സെന്ററിൽ നടന്ന ചടങ്ങിൽ ധാരണാപത്രം ഒപ്പിട്ടു. തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാല ഭാഷാശാസ്ത്ര സ്‌കൂൾ ഡയറക്ടർ ഡോ.സ്മിത.കെ.നായർ, ഗോപിനാഥ് മുതുകാട് എന്നിവർ ഉടമ്പടികൾ കൈമാറി. കേരള കലാമണ്ഡലം മുൻ ചെയർമാൻ ഡോ.പ്രൊഫ.വി.ആർ.പ്രബോധചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. മുൻ ഡീൻ ആൻഡ് സീനിയർ പ്രൊഫസർ ഡോ.അച്യുത്ശങ്കർ.എസ്.നായർ, ലിംഗ്വിസ്റ്റ് ഡോ.മേരിക്കുട്ടി.കെ.എം എന്നിവർ പങ്കെടുത്തു. ഡോ.മേരിക്കുട്ടി തയാറാക്കിയ ഭാഷാ പഠനത്തിനുള്ള ഹാൻഡ് ബുക്കിന്റെ പ്രകാശനവും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.