SignIn
Kerala Kaumudi Online
Thursday, 18 July 2024 3.50 PM IST

വെഞ്ഞാറമൂട്ടുകാരുടെ യാത്രാ ദുരിതം

hi

വെഞ്ഞാറമൂട്: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന വെഞ്ഞാറമൂടിനെ ശ്വാസം മുട്ടിച്ച് വാട്ടർഅതോറിട്ടിയുടെ പൈപ്പ്‌ലൈൻ കുഴിയും.വെഞ്ഞാറമൂട് ജംഗ്ഷനിൽ ഉൾപ്പെടെ വിവിധ ഭാഗത്ത് വാട്ടർ അതോറിട്ടി പൈപ്പ് ലൈനിനായി കുഴിയെടുത്തിട്ടിരിക്കുകയാണ്.ആവശ്യം കഴിഞ്ഞിട്ടും ഇത് മൂടിയിട്ടില്ല.ഇതോടെ കനത്തക്കുരുക്കാണ് ഈ ഭാഗത്ത്.രാവിലെയും വൈകിട്ടും പൊലീസാണ് ഇവിടെയിപ്പോൾ ഗതാഗതം നിയന്ത്രിക്കുന്നത്.

മഴ കൂടി ആരംഭിച്ചതോടെ കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ തീരാ ദുരിതത്തിലാണ്.

ഗതാഗതക്കുരുക്കിന് പരിഹാരമായ ഫ്ലൈ ഓവർ നിർമ്മാണത്തിന് ടെൻഡർ നടപടിയൊക്കെ ആയിട്ടും പദ്ധതി പിന്നെ അനങ്ങിയിട്ടില്ല.മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂളും നിരവധി ഗവൺമെന്റ് സ്ഥാപനങ്ങളും, കച്ചവട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടം കടന്നുപോകാൻ മണിക്കൂറുകളാണ് വേണ്ടത്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും മണിക്കൂറുകളോളം കുരുക്കിൽപ്പെട്ട് കിടക്കുന്നത് പതിവാണ്.കുഴികൾ മൂടി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.