അയ്യന്തോൾ: പെരിങ്ങാവ് എസ്.എൻ പെറ്റ്ഷോപ്പിലെ 6 വളർത്തുനായ്ക്കളെയും 5 വിദേശ പൂച്ചകളെയും മോഷ്ടിച്ച കേസിൽ പത്താം ക്ലാസ് വിദ്യാർത്ഥി അടക്കം മൂന്ന് പേരെ വടക്കാഞ്ചേരിയിൽ നിന്നും തൃശൂർ വെസ്റ്റ് പൊലീസ് അറസറ്റ് ചെയ്തു. എങ്കക്കാട് സ്വദേശി മുഹമ്മദ് ഖാസി (26), സത്യപാൽ (22), വടക്കാഞ്ചേരി സ്വദേശിയയ 14കാരൻ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് പെരിങ്ങാവ് സെന്ററിൽ നിതീഷിന്റെ ഉടമസ്ഥതയിലുള്ള പെറ്റ് ഷോപ്പിൽ നിന്നും വിലപിടിപ്പുളള വളർത്തുനായകളെയും വിദേശയിനം പൂച്ചകളെയും മോഷ്ടിച്ചത്. ഉടമ നിതീഷ് വെസ്റ്റ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ബൈക്ക് മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇവരിൽ നിന്നും നാല് ദിവസം മുമ്പ് കുന്നംകുളത്ത് നിന്നും മോഷണം പോയ ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |