കടയ്ക്കാവൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നെടുങ്ങണ്ട എൻ.ആർ.എ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഉപന്യാസ പാരായണ മത്സരം ഓൺലൈനായി സംഘടിപ്പിക്കും. എൽ.പി,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ്,ഡിഗ്രി എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം.മീറ്റിംഗിന് 2 മണിക്കൂർ മുൻപായി വിഷയങ്ങൾ അറിയിക്കും. അതതു വിഷയത്തിൽ എഴുതി തയാറാക്കിയ ഉപന്യാസം വിദ്യാർത്ഥികൾ സ്വയം മീറ്റിംഗിൽ വായിക്കുകയും താഴെ പറയുന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കേണ്ടതുമാണ്.താത്പര്യമുള്ള വിദ്യാർത്ഥികൾ 9947228618 എന്ന വാട്സ്ആപ്പ് നമ്പറിൽ ഇന്ന് വൈകിട്ട് 5ന് മുമ്പായി അറിയിക്കണം.നാളെ രാത്രി 8നാണ് ഓൺലൈൻ മീറ്റിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |