SignIn
Kerala Kaumudi Online
Thursday, 18 July 2024 6.35 AM IST

തരൂരിന് നാലാം ഊഴം, അവസാന റൗണ്ടിൽ കാലിടറി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വോട്ടെണ്ണലിന്റെ മുക്കാൽ പങ്ക് സമയവും എൻ.ഡി.എയുടെ മുന്നേറ്റം, അവസാന ഘട്ടത്തിൽ യു.ഡി.എഫിന്റെ തിരിച്ചുവരവ്. ഒടുവിൽ തിരുവനന്തപുരം മണ്ഡലത്തിൽ നാലുതവണ വിജയിക്കുന്ന ആദ്യ വ്യക്തിയായി തരൂർ. 2014ൽ 15,470 വോട്ടുകളുടെ വ്യത്യാസത്തിലാണ് ബി.ജെ.പിയുടെ ഒ.രാജഗോപാലിനെ തോല്പിച്ചതെങ്കിൽ ഇത്തവണ തരൂരിന്റെ ഭൂരിപക്ഷം 16,077 വോട്ടായി.

2009ൽ 99,998 വോട്ടുകളുടെയും 2019ൽ 99,989 വോട്ടുകളുടെയും ഭൂരിപക്ഷമാണ് തരൂരിന് ലഭിച്ചത്. തരൂരിന് 3,58,155 വോട്ടും രാജീവ് ചന്ദ്രശേഖറിന് 3,42,078 വോട്ടും ലഭിച്ചപ്പോൾ ഇടതുസ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് കിട്ടിയത് 2,47,648 വോട്ടുകളാണ്. കഴക്കൂട്ടം,വട്ടിയൂർക്കാവ്,നേമം നിയമസഭാ മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥി മുൻതൂക്കം നേടിയപ്പോൾ തിരുവനന്തപുരം,പാറശാല,നെയ്യാറ്റിൻകര,കോവളം മണ്ഡലങ്ങളിൽ യു.ഡി.എഫിനായിരുന്നു മേൽക്കൈ.

ഒരു അസംബ്ളി മണ്ഡലത്തിലും എൽ.ഡി.എഫിന് മുന്നിലെത്താനായില്ല. 2019ലെ തിരഞ്ഞെടുപ്പിൽ നേമത്ത് മാത്രമാണ് ബി.ജെ.പിക്ക് മുന്നിലെത്താനായത്. അന്ന് മൂന്നുവീതം മണ്ഡലങ്ങളിൽ എൻ.ഡി.എയും എൽ.ഡി.എഫും രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി സി.ദിവാകരന് ലഭിച്ച അത്രയും വോട്ട് ഇക്കുറി പന്ന്യന് കിട്ടിയില്ലെന്നതും ശ്രദ്ധേയമാണ്. സി.ദിവാകരന് 2,58,556 വോട്ടുകൾ കിട്ടിയ സ്ഥാനത്താണ് പന്ന്യന്

2,47,648 വോട്ടുകളായി കുറഞ്ഞത്.

തരൂരിനെ തുണച്ചത്

തിരുവനന്തപുരം മണ്ഡലത്തിലെ വലിയതുറ,ബീമാപള്ളി,പൂന്തുറ,പാറശാലയിലെ കുന്നത്തുകാൽ,കാരക്കോണം,ആനപ്പാറ, കിളിയൂർ,വെള്ളറട,മുള്ളിലവുവിള,കോവളത്തെ കാഞ്ഞിരംകുളം,പുല്ലുവിള,പുതിയതുറ,പൂവാർ,അരുമാനൂർ, നെയ്യാറ്റിൻകരയിലെ വ്ളാത്താങ്കര,ആറയൂർ,തിരുപുറം,കുളത്തൂർ,പൊഴിയൂർ,അയിര,ഉച്ചക്കട,കാരോട് വാർഡുകളിലാണ് ശശിതരൂരിന് കൂടുതൽ പിന്തുണ കിട്ടിയത്.

അസംബ്ളി മണ്ഡലങ്ങളും വോട്ടും

കഴക്കൂട്ടം

ശശി തരൂർ......... 39,602
രാജീവ് ചന്ദ്രശേഖർ.....50,444
പന്ന്യൻ രവീന്ദ്രൻ...........34,382

വട്ടിയൂർക്കാവ്

ശശി തരൂർ............ 44,863
രാജീവ് ചന്ദ്രശേഖർ.........53,025
പന്ന്യൻ രവീന്ദ്രൻ............ 28,336

തിരുവനന്തപുരം

ശശി തരൂർ........... 48,296
രാജീവ് ചന്ദ്രശേഖർ...........43,755
പന്ന്യൻ രവീന്ദ്രൻ........... 27,076

നേമം

ശശി തരൂർ.......... 39,101
രാജീവ് ചന്ദ്രശേഖർ .......... 61,227
പന്ന്യൻ രവീന്ദ്രൻ .......... 33,322

പാറശാല

ശശി തരൂർ..............59,026
രാജീവ് ചന്ദ്രശേഖർ............45,957
പന്ന്യൻ രവീന്ദ്രൻ........... 46,654

കോവളം

ശശി തരൂർ........... 64,042
രാജീവ് ചന്ദ്രശേഖർ.............. 47,376
പന്ന്യൻ രവീന്ദ്രൻ........... 39,137

നെയ്യാറ്റിൻകര

ശശി തരൂർ..................... 58,749
രാജീവ് ചന്ദ്രശേഖർ.......... 36,136
പന്ന്യൻ രവീന്ദ്രൻ .......... 35,526

ആകെ ഇ.വി.എം വോട്ടുകൾ

ശശി തരൂർ............. 3,53,679
രാജീവ് ചന്ദ്രശേഖർ......... 3,37,920
പന്ന്യൻ രവീന്ദ്രൻ ........... 2,44,433

പോസ്റ്റൽ വോട്ടുകൾ

ശശി തരൂർ........... 4,476
രാജീവ് ചന്ദ്രശേഖർ ..........4,158
പന്ന്യൻ രവീന്ദ്രൻ ........... 3,215

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.