തിരുവനന്തപുരം: പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിലെ മീഡിയമേറ്റ്സ് നേച്ചർ ഫോട്ടോഗ്രഫി ക്ലബ് പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ പ്രൊഫ. ഇ.കുഞ്ഞുകൃഷ്ണൻ പരിസ്ഥിതിയും ഫോട്ടോഗ്രഫിയും എന്ന വിഷയത്തിൽ ക്ലാസെടുത്തു. വന്യജീവി ഫോട്ടോഗ്രാഫർ ബാലൻ മാധവൻ, പ്രൊഫ. ഇ.കുഞ്ഞുകൃഷ്ണൻ, സാലി പാലോട് എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ നട്ടു. ബാലൻ മാധവനും പ്രൊഫ. ഇ.കുഞ്ഞുകൃഷ്ണൻ എന്നിവർക്ക് ഓണററി അംഗത്വം നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഡോ. രാജേന്ദ്രപ്രസാദ്, ഉണ്ണിസ് പാറശാല, ഉണ്ണി ഒളിമ്പിയ, രതീഷ് കരിയം, രമേശ് ചാക്ക, അജിത് കൃഷ്ണൻ, സാജൻ, സുഭാഷ് കവടിയാർ, എസ്.വി.സജു സത്യൻ, ഗായത്രി അശോക്, രാജു സുന്ദരം, റോയി ഉമ്മൻ, ശ്രീദേവ്, മഹാദേവൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |