SignIn
Kerala Kaumudi Online
Thursday, 18 July 2024 7.31 AM IST

ചെളിക്കുളമായി കോരണംകോട് ആനാവൂർ ഊട്ടുപറമ്പ് റോഡ്

vld-2

വെള്ളറട: കുന്നത്തുകാൽ പഞ്ചായത്തിലെ കോരണംകോട് വാർഡിൽ ഉൾപ്പെട്ട ആനാവൂർ ഊട്ടുപറമ്പ് റോഡ് ചെളിക്കുളമായിട്ട് മാസങ്ങളേറെയാവുന്നു.മഴ തുടങ്ങിയതോടെ റോഡിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളാവുന്നു.സ്കൂൾ തുറന്നതോടെ ആനാവൂർ സ്കൂളിലേക്ക് കാൽനടയായി പോകുന്ന കുട്ടികളും ഏറെ ദുരിതത്തിലായിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്.റോഡ് പൂർണമായും തകർന്നതിനെത്തുടർന്ന് കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാവുന്നു. അടിയന്തരമായി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറയുന്നു. റോഡ് നവീകരണത്തിനായി 27 ലക്ഷം രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അടിയന്തരമായി നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.