മഞ്ചേരി: നെല്ലിപ്പറമ്പിൽ 50 കിലോ കഞ്ചാവ് പിടികൂടി. ആനക്കയം ചേപ്പൂർ പൂവത്തിക്കൽ മുഹമ്മദലി ശിഹാബുദ്ധീനെ (44) അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മിഷണർ സ്ക്വാഡും മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
മഞ്ചേരിയിൽ നിന്നും ആലുവയിലേക്ക് സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിക്കവേയാണ് വിപണിയിൽ 30,00,000 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവുമായി ശിഹാബുദ്ധീൻ പിടിയിലാവുന്നത്. സംഘത്തിലെ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകും. മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫൽ, കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ കെ.പ്രദീപ് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) കെ. എസ് അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി , അഖിൽദാസ്, അരുൺ പറോൽ, സച്ചിൻ ദാസ്, മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശിവപ്രകാശ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ടി.കെ.സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ് ബാബു, ഷബീർ മൈത്ര, ടി. സുനീർ, ടി. ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ആതിര, രേവതി, എക്സൈസ് ഡ്രൈവർ സവാദ് നാലകത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |