തിരുവനന്തപുരം: വിന്നേഴ്സ് സ്റ്റഡി സെന്റർ ആൻഡ് ക്വിസ് അക്കാഡമിയുടെ നേതൃത്വത്തിൽ 25 മുതൽ 27 വരെ പേൾ ജൂബിലി ഗ്രാമോത്സവം സംഘടിപ്പിക്കും. 25ന് രാവിലെ 8.30ന് പ്രിൻസിപ്പൽ അൻഷാദ് ജമാൽ പതാക ഉയർത്തും. വൈകിട്ട് 5ന് സർഗ പ്രതിഭകളുടെ സംഗമമായ 'കാലോസ്മി' കലാം കൊച്ചേറ ഉദ്ഘാടനം ചെയ്യും.ആനന്ദക്കുട്ടൻ,ബിജു കാരമൂട്,സുധാകരൻ ചന്തവിള,മനോജ് പുളിമാത്ത്,ജയൻ പോത്തൻകോട്,സിദ്ദീഖ് സുബൈർ,റെജി മഞ്ഞമല,ചന്ദ്രപ്രസാദ് മഞ്ഞമല,മുഹമ്മദ് കൊച്ചാലുംമൂട്,ഷബ്ന.എസ്.ബി അകതാരിൽ എന്നിവർ പങ്കെടുക്കും.26ന് പോത്തൻകോട് കൊയ്ത്തൂർക്കോണം വിന്നേഴ്സിൽ നിംസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ രാവിലെ 8.30 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. വൈകിട്ട് 4 മുതൽ അഖിലകേരള ക്വിസ് മത്സരം. പ്രായഭേദമന്യേ രണ്ടുപേരടങ്ങുന്ന ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.രാത്രി 8ന് വിന്നേഴ്സ് കലാവേദി അവതരിപ്പിക്കുന്ന ഉത്സവ്.27ന് രാവിലെ 9മുതൽ എൽ.പി കലോത്സവം ശലഭം.വൈകിട്ട് 5.30ന് സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും.അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹരികുമാർ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |