തിരുവനന്തപുരം: ധർമ്മ ജാഗരൺ സമന്വയ് നെയ്യാറ്റിൻകരയുടെയും നഗരസഭാ സമിതിയുടെയും നേതൃത്വത്തിൽ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ നടത്തിയ വിവേകാനന്ദ ജയന്തി ആഘോഷം മുൻ ജില്ലാകളക്ടർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശകസമിതി അംഗം എം. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം വിഭാഗ് സഹകാര്യവാഹ് ഡി.രാധാകൃഷ്ണൻ, ഗ്രാമജില്ലാ പര്യവരൻ സംയോജകൻ ജി.പവിത്രകുമാർ,ബി.ജെ.പി സംസ്ഥാന സമിതി അംഗം നെയ്യാറ്റിൻകര എൻ.കെ.ശശി തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ടി.ശ്രീകുമാരൻ നായർ, ഗ്രാമജില്ല സംയോജകൻ പി.ബി. ജയനേന്ദ്രൻ,നഗരസഭാ സമിതി സംയോജകൻ അഡ്വ.ജി. സദാശിവൻനായർ,സമിതി അംഗം എസ്.എസ്.ഹരികുമാർ, ശ്രീലേഖ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |