കല്ലമ്പലം: വനിതാ ദിനത്തിൽ ഒറ്റൂർ പഞ്ചായത്തിലെ എല്ലാ എൽ.പി, യു.പി സ്കൂളുകളിലെയും പെൺകുട്ടികൾക്ക് വിവിധയിനം ഔഷധ ചെടികൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.ബിന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.സത്യബാബു,ഒ.ലിജ, മെമ്പർ സത്യപാൽ,സെക്രട്ടറി ശ്രീലേഖ,അദ്ധ്യാപികമാർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പും,സങ്കല്പ്, സംസ്ഥാന മെഡിസിനൽ പ്ലാൻസ് ബോർഡും സംയുക്തമായി നടപ്പിലാക്കുന്ന ബേട്ടി ബജാവോ ബേട്ടി പടാവോ പദ്ധതിയുടെ പത്താം വാർഷികം പ്രമാണിച്ചുള്ള പ്ലാന്റേഷൻ ഡ്രൈവ് പദ്ധതി പ്രകാരമാണ് ഔഷധസസ്യങ്ങൾ ലഭ്യമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |