തിരുവനന്തപുരം: ലോക വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനത്തിന്റെ ഭാഗമായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി. ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന സംഗമം ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ ഉദ്ഘാടനം ചെയ്തു.ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി സംഗമത്തിൽ പങ്കെടുത്തവർ പ്രതിജ്ഞ ചൊല്ലി. പി.വിജയമ്മ,കെ.എൽ.സുധാകരൻ,ജി.സുരേന്ദ്രൻ പിള്ള,എ.എം.ദേവദത്തൻ,ടി.എസ്.ഗോപാൽ,കരമന ചന്ദ്രൻ,മുത്താന സുധാകരൻ, ബി.ഇന്ദിരാദേവി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |