ശംഖുംമുഖം: ചീറിവരുന്ന ബൈക്ക്- കാർ റേസിംഗുകാരെയും മത്സരയോട്ടക്കാരെയും തടയുന്നതിന് നടപടിയില്ലാതായതോടെ കോവളം- കഴക്കൂട്ടം ബൈപ്പാസിലും ചാക്ക എയർപോർട്ട് റോഡിലും ദുരന്തങ്ങൾ തുടർക്കഥയാകുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നടത്തുന്ന മത്സരയോട്ടക്കാർക്കെതിരെ പൊലീസോ മോട്ടോർവാഹനവകുപ്പോ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം കഴക്കൂട്ടം ബൈപാസിൽ ബാലരാമപുരം സ്വദേശിയുടെ ജീവൻപൊലീഞ്ഞതും ഇത്തരം മത്സരക്കുതുപ്പിൽത്തന്നെയെന്ന് പൊലീസ് പറയുന്നു.
അമിതവേഗത തടയുന്നതിന് മിക്കയിടത്തും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വാഹനങ്ങളിലെ നമ്പറുകൾ ക്യാമറയിൽ പതിയാതെയാണ് ബൈക്ക്- കാർ റേസിംഗുകാരുടെ മത്സരയോട്ടം. കഴിഞ്ഞ വർഷത്തിനിടെ കഴക്കൂട്ടം- കോവളം ബൈപ്പാസിൽ മാത്രം 20ലധികം യുവാക്കളുടെ ജീവനാണ് ഇങ്ങനെ പൊലിഞ്ഞത്. ഇത്തരം മത്സരയോട്ടത്തിലൂടെ സ്വയം അപകടത്തിൽപ്പെടുന്നതിന് പുറമെ സാധാരണക്കാരായ മറ്റ് യാത്രക്കാരുടെ ജീവനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
മരണക്കുതിപ്പുണ്ടാക്കുന്ന റെയിംസിംഗ് ക്ലബുകൾ
യുവത്വത്തെ അമിതവേഗതയിലേക്ക് നയിക്കുന്ന തരത്തിൽ കാർ,ബൈക്ക് റെയ്സിംഗ് നടത്തുന്ന ക്ളബ്ളുകൾ തലസ്ഥാനത്ത് സജീവമാണ്.ഇവിടെ മെമ്പർഷിപ്പ് എടുക്കുന്നവർക്കായി ആഴ്ചയിലൊരിക്കൽ റെയിസിംഗ് നടത്തുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.നിസാരമായ പന്തയത്തിന്റെ പേരിലാണ് ബൈപ്പാസിലെ റെയിസിംഗ് മത്സരം. മാസങ്ങൾക്ക് മുമ്പ് ഈഞ്ചക്കലിൽ രാത്രികാലത്ത് ബൈക്കിൽ നടത്തിയ മത്സരയോട്ടത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിനിടെ ബൈക്കുകൾ മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചിരുന്നു.
രൂപമാറ്റം വരുത്തിയ വാഹനങ്ങളും
കമ്പനികൾ ഇറക്കുന്ന വാഹനങ്ങളിൽ ആയിരക്കണക്കിന് രൂപ ചെലവാക്കി മാറ്റംവരുത്തിയാണ് മിക്കയിടങ്ങളിലും റേസിംഗിന് ഉപയോഗിക്കുന്നത്. രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിനാൽ പരിശോധനകളിൽ യഥാർത്ഥ ഉടമയെയും വാഹനത്തിന്റെ സീരിയൽ നമ്പറുകളും കണ്ടെത്താനായിട്ടില്ല. ഓട്ടോമോട്ടീവ് റിസർച്ച് ഇന്ത്യയുടെ അംഗീകാരത്തോടെ പുറത്തിറിക്കുന്ന വാഹനങ്ങളുടെ പാർട്ട്സുകളിൽ മാറ്റം വരുത്തരുതെന്നാണ് നിയമം.ഇത്തരിലുള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കാമെന്നാണ് നിയമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |