
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിലെ ട്രാഫിക് പരിഷ്കാരം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ ധർണയും നഗരസഭാ കാര്യാലയത്തിൽ കൗൺസിലർമാർ ശയന പ്രദക്ഷിണവും സംഘടിപ്പിച്ചു. ട്രാഫിക് റെഗുലേറ്ററി ബോർഡ് നിരവധി തവണ യോഗം ചേർന്ന് തീരുമാനിച്ച ഗതാഗത പരിഷ്കരണമാണ് കഴിഞ്ഞ ദിവസം അട്ടിമറിച്ചത്. പുതിയ തീരുമാനത്തിൽ വൻസാമ്പത്തിക ഇടപാടുണ്ടെന്ന് നേരത്തെ ബി.ജെ.പി നേതൃത്വം ആരോപിച്ചിരുന്നു. പുതിയ നയമനുസരിച്ച് രാവിലെയും വൈകിട്ടും പാലസ് റോഡിൽ 2 മണിക്കൂർ വലിയ വാഹനങ്ങൾ പ്രവേശിക്കണ്ടെന്നുള്ള തീരുമാനമാണ് വൻവിവാദങ്ങൾക്കും പ്രതിഷേധത്തിനും ഇടയാക്കിയത്. ബി.ജെ.പി പ്രവർത്തകർ നഗരസഭാ കാര്യാലയത്തിന് മുന്നിൽ ധർണ നടത്തിയ ശേഷം ബി.ജെ.പി ജില്ലാ സെക്രട്ടറിയും കൗൺസിലറുമായ സന്തോഷ്,ജീവൻലാൽ എന്നിവരുടെ നേതൃത്വത്തിലാണ് കാര്യാലയത്തിലേക്ക് ശയനപ്രദക്ഷിണം നടത്തിയത്. അജിത് പ്രസാദ്, രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |