
മുടപുരം: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയന്റെ കീഴിലുള്ള കൊച്ചാലുംമൂട് ശാഖയിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി.
രാവിലെ 5.30ന് ഗുരുദേവ സ്‌തുതിയോടെ തുടങ്ങിയ ദിനാചരണ പരിപാടി പുഷ്പാർച്ചന,കഞ്ഞി സദ്യ,പായസ വിതരണം,സമൂഹ പ്രാർത്ഥന എന്നിവയോടെ സമാപിച്ചു. ആറ്റിങ്ങൽ യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ കൗൺസിലറും ശാഖാ സെക്രട്ടറിയുമായ അജു കൊച്ചാലുംമൂട് അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് പ്രകാശൻ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ജസീം ചിറയിൻകീഴ്, സി.പി.എം നേതാവ് ശോഭ തുടങ്ങിയവർ സംസാരിച്ചു. ശാഖാ അംഗങ്ങളായ സതീശൻ, തങ്കച്ചി, ഷൈലജ, അംബി, രജനി, സുഗന്ധി, ചന്ദനവല്ലി, വിമല, രോഷിണി, മണി, ആശ, ബിന്ദു, അമ്പിളി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |