
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന രോഗമില്ലാത്ത ഗ്രാമംപദ്ധതിയുടെ 5ാമത് ഘട്ടം പ്രവർത്തനങ്ങൾക്ക് കാരോട് പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പ് കാരോട് പഞ്ചായത്തിലെ അയിര കെ.വി.എച്ച്.എസ് ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ശാലിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കാരോട് പഞ്ചായത്ത് പ്രസിഡന്റ് സി.എ.ജോസ് മുഖ്യാതിഥിയായി. പൂവാർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ലത റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എസ്.ആര്യദേവൻ, പഞ്ചായത്ത് അംഗങ്ങളായ സൗമ്യ ഉദയൻ, കാന്തലൂർ സജി, കാരോട് എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.സ്മിത, പാറശാല താലൂക്ക് ആശുപത്രി ഓർത്തോ വിഭാഗത്തിലെ ഡോ.മണി, പൂവാർ സി.എച്ച്.സി പി.ആർ.ഒ അവിലേഷ്, ഹെൽത്ത് സൂപ്പർവൈസർ സന്തോഷ് കുമാർ, ജെയിൻ, എച്ച്.ഐ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം ആർ.സി.സി, പാറശാല ഗവ.താലൂക്ക് ആസ്ഥാന ആശുപത്രി, ശ്രീ മൂകാംബിക മെഡിക്കൽ കോളേജ്, പാറശാല സരസ്വതി മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി, പൂവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഊരമ്പ് സുരക്ഷാ ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർ, മറ്റ്ജീവനക്കാർ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |