
വർക്കല: പുന്നമൂട് റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം സിനി സീരിയൽ ആർട്ടിസ്റ്റ് തോപ്പിൽ രാജ്‌മോഹൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് അജയകുമാർ.കെ അദ്ധ്യക്ഷത വഹിച്ചു.ഫോറം ഒഫ് റസിഡന്റ്സ് അസോസിയേഷൻസ് വർക്കല (ഫ്രാവ്) സെക്രട്ടറി പി.സുഭാഷ്,കൗൺസിലർ എസ്.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റേറ്റ്,സി.ബി.എസ്.ഇ തലങ്ങളിൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിലും പ്രൊഫഷണൽ പരീക്ഷകളിലും മികച്ചവിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും മൊമന്റോയും നൽകി ചടങ്ങിൽ അനുമോദിച്ചു.റസിഡന്റ്സ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. അസോസിയേഷൻ സെക്രട്ടറി മോഹനൻ .പി.പി സ്വാഗതവും ട്രഷറർ മോഹൻദാസ്.കെ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |