
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പേരയം താന്നിമൂട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചത് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ. ഒന്നരമാസമായി റോഡിന്റെ നിർമ്മാണം നടക്കാതായിട്ട്. പി ഡബ്ല്യു ഡിയുടെ ചുമതലയിലുള്ള ഈ റോഡിന്റെ നിർമ്മാണ സാമഗ്രികൾ കോൺട്രാക്ടർ തിരികെ കൊണ്ടുപോവുകയും പണി നിറുത്തിവയ്ക്കുകയുമായിരുന്നു. ഡി.പി.ആറിൽ ഉൾപ്പെടുത്താത്ത ജോലികൾ ചെയ്താൽ കോൺട്രാക്ടർക്ക് നഷ്ടംവരുമെന്നതിനാലാണ് റോഡ് നിർമ്മാണം നിറുത്തിയതെന്നും ആക്ഷേപമുണ്ട്. പേരയം മുതൽ താന്നിമൂടുവരെയുള്ള നാലരക്കിലോമീറ്റർ റോഡ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനഃർനിർമ്മിക്കാനാണ് അഞ്ചുകോടി രൂപ അനുവദിച്ചത്. എന്നാൽ കുടവനാട് മുതൽ പേരയംവരെയുള്ള ഭാഗത്തെറോഡ് മാത്രമാണ് ഭാഗികമായി പണിനടത്തിയത്.
പുറംപോക്ക് ഭൂമിയും
വാഹനയാത്ര ഏറെ ദുഷ്കരമായ കുടവനാട് മുതൽ തന്നിമൂട് വരെയുള്ള ഭാഗംകൂടി പണിയണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു. താളിക്കുന്നുമുതൽ പേരയംവരെയുള്ള റോഡിന്റെ ഒരുഭാഗത്ത് റോഡുവികസനത്തിന് ആവശ്യമായ പുറംപോക്ക് ഭൂമി ഉള്ളതായി താലൂക്ക് സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. മുതുവിള പാലുവള്ളി നന്ദിയോട് റോഡിന്റെ നിർമ്മാണം യാതൊരുതടസവുമില്ലാതെ നടക്കുന്നു.
നിർമ്മാണച്ചുമതല.... കേരള റോഡ് ഫണ്ട് ബോർഡിന്
റോഡിന്റെ ദൂരം.......... 13.5 കിലോമീറ്റർ
നിർമ്മാണത്തിന് കരാർ നൽകിയത്......13.45കോടി രൂപയ്ക്ക്
വർക്കല പൊന്മുടി ടൂറിസം ലക്ഷ്യമിട്ടാണ് ഈ റോഡുകളുടെ നിർമ്മാണം
എം.സി റോഡുമായും,ടി.എസ് റോഡുമായും വളരെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |