തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി സംഘടിപ്പിച്ച അന്താരാഷ്ട്ര മാദ്ധ്യമോത്സവത്തിൽ അക്കാഡമിയുടെ ഓൺലൈൻ റേഡിയോ കൗതുകമുണർത്തി.വിവിധ ഇടങ്ങളിലെ മരച്ചില്ലകളിൽ പല ചായങ്ങളിലുള്ള ബോക്സുകൾ തൂക്കിയിട്ടിരുന്നു. ആ ബോക്സിനോടു ചേർന്ന് ഒരു സ്വിച്ച് ഫോണും ഹെഡ്സെറ്റും സജ്ജം. അതോടൊപ്പം മരച്ചുവട്ടിൽ ഓരോ ചിത്രങ്ങളും വച്ചിരുന്നു. ഈ ചിത്രങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ് കഥകളുടെ രൂപത്തിൽ ഹെഡ്സെറ്റിലൂടെ ആസ്വദിക്കാൻ കഴിയുന്നത്. ഓരോ ചിത്രങ്ങൾക്കും വിവിധ നമ്പറുകളുണ്ട്. ആ നമ്പറുകൾ അതത് ബോക്സുകളിലും നൽകിയിട്ടുണ്ട്. അക്കാഡമിയിലെ വിദ്യാർത്ഥികൾതന്നെ ഓഡിയോ എടുത്ത് റെക്കാഡ് ചെയ്തവയായിരുന്നു ഇതിൽ ഭൂരിഭാഗവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |